കട്ടപ്പന ഇരുപതേക്കറിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു

Oct 10, 2025 - 16:38
 0
കട്ടപ്പന ഇരുപതേക്കറിൽ  ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു
This is the title of the web page

കട്ടപ്പന ഇരുപതേക്കറിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന് ആവശ്യം നാളുകളായി ഉയരുന്നതാണ്. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ അടക്കം എത്തുന്ന ആളുകൾ ബസ് കാത്തുനിൽക്കുന്നത് സമീപത്തെ കടത്തിണ്ണകളിലും മറ്റുമായിരുന്നു. മഴ പെയ്യുന്ന സമയത്ത് ബസ് കാത്തുനിൽക്കുന്ന ആളുകൾ വലിയ പ്രതിസന്ധിയെ നേരിട്ടിരുന്നു. ഈ സാഹചര്യം മനസ്സിലാക്കി നിർമ്മിച്ചതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. 

കട്ടപ്പന കാർഡമം വാലി ലയൺസ് ക്ലബ്ബും ശ്രീധരീയം കണ്ണാശുപത്രിയും പൊന്നൂസ് ട്രേഡിങ് കമ്പനിയും സംയുക്തമായാണ് നിർമ്മിച്ചത്.ലയൺസ് ഇന്റർനാഷണൽ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രാജൻ എൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി പദ്ധതി നാടിന് സമർപ്പിച്ചു. അഡ്വക്കേറ്റ് ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, സി ആർ മുരളി,.സിബി കൊല്ലംകുടി,ശ്രീജിത്ത് ഉണ്ണിത്താൻ,ജോർജ് തോമസ്, ജോസഫ് പുതുമന,റെജി ജോസഫ്, റെജി കോഴിമല,ജോൺ തോമസ്, പി എം ഫ്രാൻസിസ് 'എന്നിവർ സംസാരിച്ചു. കട്ടപ്പന കാഡമംവാലി പ്രസിഡണ്ട് കെ ജെ ജോസഫ് അധ്യക്ഷൻ ആയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow