കുടിയേറ്റ കാലത്തോളം പഴക്കമുള്ള കാഞ്ചിയാർ ലബ്ബക്കട കാൽത്തൊട്ടി റോഡിന്റെ നവീകരണം ഉടൻതന്നെ പൂർത്തീകരിക്കണം എന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്
കാഞ്ചിയാറിന്റെ കുടിയേറ്റ കാലത്തോളം പഴക്കമുണ്ട് കാഞ്ചിയാർ ലബ്ബക്കട കൽത്തൊട്ടി റോഡിന് . ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിലാണ് ഇപ്പോഴും ഈറോഡ് ഉള്ളത്. സ്കൂളുകൾ ദേവാലയങ്ങൾ ഉൾപ്പെടെ ഉള്ളതും നിരവധി കുടുംബങ്ങളുടെ ഏക യാത്രമാർഗ്ഗവുമാണ് ഈ റോഡ്. ഈ റോഡിൻറെ വിവിധ ഭാഗങ്ങൾ തകർന്ന വലിയ കുണ്ടും കുഴിയും നിലവിൽ രൂപപ്പെട്ടിരിക്കുകയാണ്.
യാത്രക്ലേശം രൂക്ഷമായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരുടെ മുൻപിൽ അടക്കം നിരവധി നിവേദനങ്ങൾ പരാതികളും നൽകിയത്. ഒടുവിലാണ് റോഡ് നിർമ്മാണത്തിനായി തുക വകയിരുത്തിയത്. എന്നാൽ നിർമ്മാണ പ്രവർത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല. നിലവിൽ കുണ്ടും കുഴിയുമായി ദുരിതം അനുഭവിച്ചാണ് നാട്ടുകാർ കടന്നുപോകുന്നത്.
ഈ റോഡിലെ കുഴികളിൽ പെട്ട് വാഹന അപകടങ്ങൾ ഉണ്ടാകുന്നതും പതിവ് സംഭവമാണ് എന്ന് നാട്ടുകാർ പറയുന്നു. നിലവിൽ മഴ ശക്തമായതോടെ വലിയ വെള്ളക്കെട്ടും റോഡിൽ രൂക്ഷമാണ്.റോഡിൻറെ വിവിധ ഭാഗങ്ങളിലുള്ള കലിങ്കുകൾ അടക്കം മൂടപ്പെട്ടു കിടക്കുകയാണ്.
ഇതുകൂടാതെ റോഡിനായി അനുവദിച്ച തുക ഉപയോഗിച്ച് റോഡ് പൂർണമായും നവീകരിക്കാൻ കഴിയില്ല എന്നും പ്രദേശവാസികൾ പറയുന്നു.നാട്ടുകാരുടെ ദുരിതാവസ്ഥ മനസ്സിലാക്കി എത്രയും വേഗം റോഡിൻറെ നവീകരണം പൂർത്തിയാക്കണമെന്ന് ആവശ്യമാണ് ഇവിടുത്തെ ആളുകൾ മുന്നോട്ടു വയ്ക്കുന്നത്.

