AKCDA യും ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റും സംയുക്തമായി ബോധവൽകരണ സെമിനാർ കട്ടപ്പനയിൽ സംഘടിപ്പിച്ചു
ഓൾ കേരള കെമിസ്റ് ആൻഡ് ഡ്രഗ്സ്റ്റ് അസോസിയേഷനും ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റും സംയുക്തമായി ബോധവൽകരണ സെമിനാർ കട്ടപ്പന ഹിൽടൌൺ ഓഡിറ്റോറിയത്തിൽ വച്ചു നടത്തി. ഇടുക്കി ജില്ലയിലെ കെമിസ്റ്റ് കൾക്കായി നടത്തിയ സെമിനാർ എറണാകുളം അസിസ്റ്റന്റ് ഡ്രഗ്കൺട്രോളർ സന്തോഷ് കെ മാത്യു ഉൽഘാടനം ചെയ്തു.
ഇടുക്കി ജില്ലാ ഡ്രഗ്ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ് അധ്യക്ഷനായിരുന്നു തൃശൂർ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഡോക്ടർ സജു R ആന്റിമൈക്രോബിയൽ പ്രേതിരോധവും പൊതുബോധവൽക്കരണവും എന്ന വിഷയത്തേക്കുറിച്ച് ക്ലാസുകൾ നടത്തി.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം മനുഷ്യർ ക്കുണ്ടാകുന്ന വിപത്തുകളെക്കുറിച്ചും സ്വീകരിക്കേണ്ട പ്രേതിരോധ നടപടികളെക്കുറിച്ചും വിശദീകരിച്ചു. മരുന്നുകളുടെ ദുരുപയോഗം സംബന്ധിച്ച കാര്യങ്ങളിൽ ഉണ്ടാകാവുന്ന നിയമ നടപടികളെക്കുറിച്ച് ADC സന്തോഷ് കെ മാത്യു വിശദീകരിച്ചു.
ഓൾ കേരള കെമിസ്റ് ആൻഡ് ഡ്രഗ്സ്റ്റ് അസോസിയേഷനും ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റും സംയുക്തമായാണ് ബോധവൽകരണ സെമിനാർ നടത്തിയത് കട്ടപ്പന ഹിൽടൌൺ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തിയത് .എ കെ സി ഡി എ ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോർജ് ജില്ലാ സെക്രട്ടറി അജിമോൻ ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു

