ഇടുക്കി ജില്ലാ തായ്ക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ കട്ടപ്പന ചലഞ്ചേഴ്സ് തായ്ക്വാണ്ടോ അക്കാദമിക്ക് മിന്നും ജയം

Oct 7, 2025 - 16:11
 0
ഇടുക്കി ജില്ലാ തായ്ക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ കട്ടപ്പന ചലഞ്ചേഴ്സ് തായ്ക്വാണ്ടോ അക്കാദമിക്ക് മിന്നും ജയം
This is the title of the web page

 27-ാമത് ഇടുക്കി ജില്ലാ സബ്ജൂനിയർ ആൻഡ് കിഡ്ഡീസ് തായ്ക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ കട്ടപ്പന ചലഞ്ചേഴ്സ് തായ്ക്വാണ്ടോ അക്കാദമി മികച്ച നേട്ടം കൈവരിച്ചു.സബ്ജൂനിയർ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയാണ് ചലഞ്ചേഴ്സിലെ കായികതാരങ്ങൾ കരുത്ത് തെളിയിച്ചത്. ഇതോടൊപ്പം കിഡ്ഡീസ് വിഭാഗത്തിൽ സെക്കൻ്റ് റണ്ണർ അപ്പ് സ്ഥാനവും അക്കാദമി കരസ്ഥമാക്കി.

സബ്ജൂനിയർ വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചലഞ്ചേഴ്‌സിന്റെ താരങ്ങൾ സ്വർണ്ണം വാരിക്കൂട്ടിയത്. ഡിവിനമോൾ തോമസ്, ഡിയോണ തോമസ്, ഐറിൻ സാജു, കൃഷ്ണദത്തൻ എം. ബി, ബേസിൽ സാബു, അഭിഷേക് ബിജു, ഈവ മരിയ ടിറ്റോ, നെഹൽ രജീഷ്, എന്നിവർ സ്വർണ്ണ മെഡലുകൾ നേടിയപ്പോൾ, അൽസിയ സാബു, എഡ്ഗർ ടിറ്റോ, എയ്ഡൻ ടിറ്റോ എന്നിവർ വെള്ളിമെഡലിന് അർഹരായി. കൂടാതെ ക്രിസ്റ്റി ജോമൽ വെങ്കല മെഡൽ നേടി അക്കാദമിയുടെ മെഡൽ നേട്ടം പൂർത്തിയാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുംസെയിൽ ഡിവിനാ മോൾ തോമസ്, എയ്ഡൻ ടിറ്റോ എന്നിവർ സ്വർണ്ണം നേടിയപ്പോൾ ഈവാ മരിയാ ടിറ്റോ വെങ്കല മെഡൽ കരസ്ഥമാക്കി.മാസ്റ്റർ രജീഷ് റ്റി. രാജുവിൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിലും തങ്കമണിയിലുമായി പ്രവർത്തിക്കുന്ന ചലഞ്ചേഴ്സ് അക്കാദമിയിലെ വിദ്യാർത്ഥികൾ മുൻവർഷങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. സി.ഐ.എസ്.സി.ഇ ദേശീയ ചാമ്പ്യൻഷിപ്പിലടക്കം മെഡലുകൾ നേടിയ ഈ കായികപ്രതിഭകൾ, ഈ വർഷവും ആ മികവ് ആവർത്തിക്കുകയായിരുന്നു.

 കട്ടപ്പന ഓക്സീലിയം സ്കൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലഞ്ചേഴ്സ് തയ്ക്വോണ്ടോ അക്കദമിയിൽ പരിശീലനം നേടുന്ന വിവിധ വിഭാഗങ്ങളിൽപ്പെടുന്ന കായികപ്രതിഭകൾ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മെഡൽ നേട്ടം കൈവരിച്ചിട്ടുള്ളവരാണ്.ഈ വർഷം ജില്ലാതലത്തിൽ കൈവരിച്ച ഈ ഉജ്ജ്വല വിജയം സംസ്ഥാനതല മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്ക് ആത്മവിശ്വാസം നൽകുന്നതാണെന്ന് പരിശീലകൻ മാസ്റ്റർ രജീഷ് റ്റി. രാജു അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow