നവീകരിച്ച രാജാക്കാട് മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു
രാജാക്കാട് ഗ്രാമപരഞ്ചായത്തിന്‍റെ കീഴിലുള്ള മൃഗാശുപത്രി കെട്ടിടത്തിന് കുടിയേറ്റ കാലലത്തോളം പഴക്കമുണ്ട്. കാലപ്പഴക്കത്താല്‍ പ്രതിസന്ധി നേരിടുന്ന കെട്ടിടത്തില്‍ ആശുപത്രിയുടെ പ്രവര്ത്തനം അവതാളത്തിലായ സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്ത് പതിനാറര ലക്ഷം രൂപ മുതല്‍ മുടക്കി കെട്ടിടം നവീകരിച്ചത്.
ഒപ്പം തന്നെ ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് നിഷ രതീഷ് നിര്‍വ്വഹിച്ചു. പരിപാടിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള കാല്‍ത്സ്യ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹന്‍കുമാര്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ പി സുബീഷ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ടി കുഞ്ഞ്. ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങണി രാജേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വെറ്റിനറി സര്‍ജ്ജന്‍ ഡോ. സുര്‍ജ്ജിത് കെ കുമാര്‍, പൊതു പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.



