കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം രാജാക്കാട്ടില്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു
ഇടുക്കി ജില്ലയില്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടതല്‍ കാട്ടു തീയും ഒപ്പം തന്നെ പുഴയിലും മറ്റുമായി മുങ്ങി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന രാജാക്കാട്, രാജജകുമാരി, ശാന്തമ്പാറ, സേനാപതി, ബൈസണ്‍വാലി പഞ്ചായത്തുകളിലാണ്. ഈ മേഖലകളില്‍ ഏന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ ഫയര്‍ ഫോഴ്സ് എത്തുന്നത്. അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവടങ്ങളില്‍ നിന്നുമാണ്. ഇതിനാകട്ടെ ഒരു മണിക്കൂറോളം സമയമെടുക്കും.
ഇത് വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജാക്കാട് കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണമമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിയുടെ ഇടപെടലില്‍ ഫയര്‍ സ്റ്റേഷന്‍ അനുവധിച്ചത്. ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലവും വിട്ട് നല്‍കിയിട്ടുണ്ട്.
എന്നാല്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫയര്‍ സ്റ്റേഷന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകത്തിനാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ എന്‍ ആര്‍ സിറ്റിയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം വാടകയ്ക്കെടുത്തിരിക്കുന്നത്. ചെറിയ രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പഞ്ചായത്ത് ഭരണ സമതി അറിയിച്ചു.
ഫയര്‍ എഞ്ചിനും മറ്റ് വാഹനങ്ങളും നിര്‍ത്തിയിടുന്നതിനുള്ള സൗകര്യവും. ഒപ്പം ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും നിലവിലുള്ള കെട്ടിടത്തിലുണ്ട്. ആവശ്യത്തിന് ജല ലഭ്യതയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം രാജാക്കാട്ടില്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാരും.



