സി പി ഐ ശില്പശാല കട്ടപ്പനയിൽ ജില്ലാ സെക്രട്ടറി കെ സലിം കുമാർ ഉദ്ഘാടനം ചെയ്തു

Oct 2, 2025 - 16:43
 0
സി പി ഐ ശില്പശാല കട്ടപ്പനയിൽ ജില്ലാ സെക്രട്ടറി കെ സലിം കുമാർ ഉദ്ഘാടനം ചെയ്തു
This is the title of the web page

 വരുന്ന തദ്ദേശസ്വയംഭരണ- നിയമസഭ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സി പി ഐ ശില്പശാല സംഘടിപ്പിച്ചു.കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിലാണ് കട്ടപ്പന ആർ ശ്രീധരൻ സ്മാരക ഹാളിൽ വച്ച് ശില്പശാല സംഘടിപ്പിച്ചത്.

കട്ടപ്പന മണ്ഡലം കമ്മിറ്റിക്കുകീഴിൽ വരുന്ന അയ്യപ്പൻകോവിൽ, കാഞ്ചിയാർ, സ്വരാജ്, കട്ടപ്പന സൗത്ത് ,നോർത്ത്, ഇരട്ടയാർ തുടങ്ങി ലോക്കൽ കമ്മിറ്റികളിലെ വാർഡ് തല സെക്രട്ടറിമാർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ സി പി ഐ ജില്ല കൗൺസിൽ അംഗം അഡ്വ. വി.എസ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി സി .എസ് അജേഷ് സ്വാഗതം പറഞ്ഞു, ജില്ലാ സെക്രട്ടറി കെ സലിം കുമാർ ശില്പശാല ഉത്ഘാടനം ചെയ്തു.സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ആർ ശശി, ജില്ല കൗൺസിൽ അംഗം തങ്കമണി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow