ഓറഞ്ച് അലെര്‍ട്ട്: മൂന്നാറില്‍ ഗതാഗത നിയന്ത്രണം

Jul 29, 2026 - 16:13
 0
ഓറഞ്ച് അലെര്‍ട്ട്: മൂന്നാറില്‍ ഗതാഗത നിയന്ത്രണം
This is the title of the web page

കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ മൂന്നാര്‍ സി എസ് ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 29, 31, 01 തീയതികളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.  

കനത്ത മഴയെ തുടര്‍ന്ന് നേരത്തേ ഈ മേഖലയില്‍ റോഡില്‍ വിള്ളല്‍ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വര്‍ക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് കളക്ടറുടെ നിര്‍ദേശം. മണ്ണിടിച്ചിലുണ്ടായ ഹെഡ് വര്‍ക്‌സ് ഡാമിന് സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ വഴിയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ ഗതാഗതം പുന:സ്ഥാപിക്കുമെന്നും കളക്ടര്‍ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow