കാമാക്ഷി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ എൽ ഡി എഫ് ഭരണസമിതി ടൗണിൽ നിർമ്മിച്ച കൂറ്റൻ കമാനം കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായതിനെ തുടർന്ന് പുതിയ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി പൊളിച്ച് നീക്കുവാൻ ഉള്ള നടപടികൾ ആരംഭിച്ചു.

Jul 29, 2026 - 19:25
 0
കാമാക്ഷി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ എൽ ഡി എഫ് ഭരണസമിതി ടൗണിൽ നിർമ്മിച്ച കൂറ്റൻ കമാനം കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായതിനെ തുടർന്ന് പുതിയ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി പൊളിച്ച് നീക്കുവാൻ ഉള്ള നടപടികൾ ആരംഭിച്ചു.
This is the title of the web page

കാമാക്ഷി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ എൽ ഡി എഫ് ഭരണസമിതി ടൗണിൽ നിർമ്മിച്ച കൂറ്റൻ കമാനം കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായതിനെ തുടർന്ന് പുതിയ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി പൊളിച്ച് നീക്കുവാൻ ഉള്ള നടപടികൾ ആരംഭിച്ചു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് 7 ലക്ഷത്തിൽ പരം രൂപ ചിലവഴിച്ച് കമാനം നിർമ്മിച്ചതെന്നാണ് യുഡിഎഫ് ഭരണസമിതിയുടെ ആരോപണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി, കാമാക്ഷി - അമ്പലമേട് ടൂറിസം ഡെവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് ഓഫീസിന് മുൻപിൽ തങ്കമണി ടൗണിലേയ്ക്ക് തിരിയുന്നിടത്ത് ഗ്രാമപഞ്ചായത്തിന്റെ കൂറ്റൻ കമാനം സ്ഥാപിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 2025 മാർച്ചിലാണ് കമാനത്തിന്റെ പണിപൂർത്തീകരിച്ചത്. ലക്ഷങ്ങൾ മുടക്കി, വൈദ്യുതിലൈനിനു കീഴിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച കമാനത്തിന്റെ നെയിം ഷീറ്റുകൾ പലതവണ ഇളകി റോഡിൽ വീഴുകയുണ്ടായി. തലനാരിഴക്കാണ് പല അപകടങ്ങളും ഒഴിവായത്. നിർമാണഘട്ടത്തിൽ മുൻഭരണസമിതിയിലും പ്രതിപക്ഷ അംഗങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഏറെ ഉണ്ടായെങ്കിലും ചില ഉന്നത എൽഡിഫ് നേതാക്കന്മാരുടെ സമ്മർദ്ദം മൂലമാണ് കമാനം സ്ഥാപിച്ചത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 

Slide 1
Slide 2
Slide 1
Slide 2

 ഇത്തരം നാലോളം കമാനങ്ങൾ പഞ്ചായത്തിെലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. തെരുവ് വിളക്കുകൾ പോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാതെ മുൻ ഭരണസമിതി പഞ്ചായത്തിന്റെ പണം ദൂർത്തടിച്ചതിന്റ ഒരു ഉദാഹരണം മാത്രമാണ് ഈ കമാന നിർമാണമെന്നും ഇനിയും ഇത്തരം ധാരാളം അഴിമതികൾ പുറത്തു കൊണ്ടു വരുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow