കോൺഗ്രസ് സേവാദൾ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ വിപുലമായ ഗാന്ധിജയന്തി ആഘോഷം നടത്തി
കോൺഗ്രസ് സേവാദൾ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ വിപുലമായ ഗാന്ധിജയന്തി ആഘോഷം നടത്തി. പരിപാടികൾക്ക് നിയോജകമണ്ഡലം പ്രസിഡണ്ട് സിജോ കെ എസ് അധ്യക്ഷനായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാനും ഡിസിസി വൈസ് പ്രസിഡണ്ടുമായ ജോയ് വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു.
സേവാദൾ മണ്ഡലം പ്രസിഡണ്ട് ജിതിൻ ജോയ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുമൂട്ടിൽ, സേവാദൽ സ്റ്റേറ്റ് സെക്രട്ടറി ചാക്കോ കെ എസ്, സേവാതൽ ജില്ലാ സെക്രട്ടറി നിതീഷ് മുൻ ജില്ല ചെയർമാൻ ജോണി ചീരാൻകുന്നൻ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അരുൺകുമാർ, സേവാദ ബ്ലോക്ക് പ്രസിഡണ്ട് ജിജി ജോസഫ്, സിബി പാറപ്പായി, ജോയ് ആനിതോട്ടം,ഡിറ്റോ, അരവിന്ദ്, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.



