ഗാസയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര അഹിംസാ ദിനമായ ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Oct 2, 2025 - 12:38
 0
ഗാസയിലെ വംശഹത്യക്കെതിരെ  അന്താരാഷ്ട്ര അഹിംസാ ദിനമായ ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ  ഐക്യദാർഢ്യ  സദസ്സ് സംഘടിപ്പിച്ചു
This is the title of the web page

ഗാസയിലെ വംശഹത്യക്കെതിരായും, പൊരുതുന്ന പലസ്തീൻ ജനതക്ക് സഹാനുഭാവം പ്രകടിപ്പിച്ചുകൊണ്ടുമാണ് അന്താരാഷ്ട്ര അഹിംസാ ദിനമായ ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ്‌ കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യ ദാർഢ്യ സദസ് സംഘടിപ്പിച്ചത്. അരുത് കാട്ടാള എന്നർത്ഥം വരുന്ന മാനിഷാദ എന്ന പേരിലാണ് കട്ടപ്പന ഗാന്ധിസ്‌ക്വയറിൽ പരിപാടി സംഘടിപ്പിച്ചത്. കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉൽഘാടനം ചെയ്തു. 

എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഐക്യദാർഢ്യ സന്ദേശം നൽകി. ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ, കോൺഗ്രസ്‌ ഇടുക്കി ബ്ലോക്ക് പ്രസിഡണ്ട്‌ അഡ്വ:അനീഷ് ജോർജ്,ബീനാ ടോമി,സിബി പാറപ്പായി,ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ,,ബിജു പൊന്നോലി, ജോസ് ആനക്കല്ലിൽ, ജെസി ബെന്നി, പി എസ് മേരിദാസൻ, ഷമേജ് കെ ജോർജ്, ബീനാ ജോബി തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow