തണലേകിയവർക്ക് തണലാവാം എന്ന പേരിൽ കാഞ്ചിയാർ സനേഹത്തണൽ സീനിയർ സിറ്റിസൺ ഫോറം അന്താരാഷ്ട്ര വയോജന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Oct 2, 2025 - 11:48
Oct 2, 2025 - 11:49
 0
തണലേകിയവർക്ക് തണലാവാം എന്ന പേരിൽ കാഞ്ചിയാർ സനേഹത്തണൽ സീനിയർ സിറ്റിസൺ ഫോറം അന്താരാഷ്ട്ര വയോജന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
This is the title of the web page

തണലേകിയവർക്ക് തണലാവാം എന്ന പേരിൽ കാഞ്ചിയാർ സനേഹത്തണൽ സീനിയർ സിറ്റിസൺ ഫോറം അന്താരാഷ്ട്രാവ വയോജന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.രതീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

മുതിർന്ന ആളുകളുടെ അറിവ് പകർന്നെടുക്കേണ്ടതും അത്തരം അറിവുകൾ ഉദാഹരണത്തിന് പഴയ കാലത്ത് വന്യമൃഗശല്യത്തിൽ നിന്നും രക്ഷപെടുന്നതിന് സ്വീകരിച്ച രീതികൾ മികച്ചതായിരുന്നു എന്നും സ്നേഹത്തണലിലെ അംഗങ്ങൾക്ക് ഒത്ത് കൂടുന്നതിന് " ഇടം'' ഒരുക്കുന്നതിന് വനം വകുപ്പ് ഒപ്പമുണ്ടാവുമെന്ന്‌ അദ്ദേഹംഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വയോജന ദിന സന്ദേശം നൽകിക്കൊണ്ട് എഴുത്തുകാരനും കേന്ദ്ര യുവസാഹിത്യ അവാർഡ് ജേതാവുമായ മോബിൻ മോഹൻ സംസാരിച്ചു.കൂടാതെ യോഗത്തിൽ 2 വിഷയങ്ങളിൽ പ്രമേയവും അവതരിപ്പിച്ചു.കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയും മുടക്കമില്ലാതെ സായാഹ്ന ഒ.പി നടത്തണമെന്നും, പ്രവർത്തനം നിലച്ച വയോജന വെൽനസ് സെൻ്റർ തുറന്ന് പ്രവർത്തിപ്പിക്കുകയോ അല്ലെങ്കിൽ ഏറ്റെടുത്ത് നടത്താൻ സ്നേഹത്തണൽ സംഘടനയെ ഏൽപ്പിയ്ക്കകയോ ചെയ്യണമെന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിനോട് അഭ്യർത്ഥിച്ചു.

തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തി. ഉല്ലാസയാത്രകൾ, ഏറ്റവും അർഹരായവർക്ക് ചികിത്സാ സഹായം, മെഡിക്കൽ ക്യാമ്പുകൾ, തുടങ്ങി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ സ്നേഹത്തണലിലെ അംഗങ്ങൾക്കായി സംഘടന നൽകി വരുന്നുണ്ട്.തങ്ങളിൽ നിന്നും വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.പരിപാടിയിൽ സ്നേഹത്തണൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ സന്ധ്യാ ജയൻ, അഡ്വ.പി.സി.തോമസ്, എൻ.വി.രാജു നിവർത്തിൽ, ചാക്കോച്ചൻ തെരുവിയ്ക്കൽ, സുലോചന തങ്കപ്പൻ, സരസമ്മ പഴയന്തിയേൽ ,ശാരദാ ശിവൻ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow