പൊതു പ്രവർത്തകർ മാതൃകയാക്കണ്ട വ്യക്തിത്വമായിരുന്നു വി.പി കുട്ടപ്പൻ നായരെന്ന് സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിം കുമാർ

Sep 29, 2025 - 07:21
 0
പൊതു പ്രവർത്തകർ മാതൃകയാക്കണ്ട വ്യക്തിത്വമായിരുന്നു വി.പി കുട്ടപ്പൻ നായരെന്ന് സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിം കുമാർ
This is the title of the web page

 വ്യക്തി താത്പര്യങ്ങൾക്ക് അതീതമായി പാർട്ടി താത്പര്യങ്ങൾ നടപ്പിലാക്കുവാനും പ്രചരിപ്പിക്കുവാനും പ്രവർത്തനം സംഘടിപ്പിച്ച വി.പി കുട്ടപ്പൻ നായരെ പാർട്ടിപ്രവർത്തകരും പൊതുപ്രവർത്തകരും മാതൃകയാക്കണ്ടതാണെന്ന് സി പി ഐ ജില്ല സെക്രട്ടറി കെ.സലിം കുമാർ പറഞ്ഞു.അന്തരിച്ച സി പി ഐ നേതാവായിരുന്ന വി.പി കുട്ടപ്പൻ നായരുടെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് കാഞ്ചിയാർ സ്വരാജിൽ നടത്തിയ അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷമയുടെയും ത്യാഗത്തിൻ്റെയും പര്യായമായിരുന്നു വി.പി കുട്ടപ്പൻ നായർ. യാത്രാസൗകര്യങ്ങളോ വാഹന സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന കാലത്ത് ലാഭേച്ഛ കൂടാതെ പാർട്ടി കെട്ടിപ്പെടുക്കുവാനും ജനയുഗത്തിൻ്റ പ്രചാരകനായും കർഷക തൊഴിലാളികളടക്കമുള്ള മണ്ണിൻ്റെ മക്കളുടെ സംരക്ഷകനായും നിന്ന് അയ്യപ്പൻ കോവിലടക്കമുള്ള മേഖലകളിൽ ചെങ്കൊടി പ്രാസ്ഥാനത്തെ ഉയരെ വളർത്തിയ കുട്ടപ്പൻ നായരെ ഒരു കാലത്തും മറക്കുവാനാകില്ലന്നും സലിം കുമാർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വർഗീയതയുടെ വിഷം ചീറ്റുകയും അതുവഴി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന നരേന്ദ്ര മോദി അഡോൾഫ് ഹിറ്റ്ലറെപോലും കടത്തിവെട്ടുന്ന പ്രകടനമാണ് ഇന്ന് ഇന്ത്യയിൽ നടത്തി വരുന്നത്.കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനിധിപത്യമുന്നണി സർക്കാരിനെ അസ്ഥിരപെടുത്തുവാനുള്ള എല്ലാ തന്ത്രങ്ങളും കേന്ദ്ര ബി ജെ പി സർക്കാർ പ്രയോഗിച്ചിട്ടും അതിനെ എല്ലാം അതിജീവിച്ചു കൊണ്ട് എൽഡിഎഫ് സർക്കാർ മുന്നേറുകയാണ്.

കേരളത്തിൽ മലയോര കർഷകർക്കടക്കം ഏറ്റവും അധികം പട്ടയങ്ങൾ വിതരണം ചെയ്ത റവന്യൂവകുപ്പുമന്ത്രിയുടെ പട്ടികയിലേക്കു അഡ്വ. കെ.രാജൻ നീങ്ങുകയാണ്.എല്ലാ നിയമപ്രശ്നങ്ങളും പരിഹരിച്ച് മൂന്നു ചെയിനിലും, ഷോപ് സൈറ്റുകളിലും പട്ടയങ്ങൾ നൽകുവാനുള്ള അവസാന ഘട്ട നടപടികളിലാണ് സർക്കാരും റവന്യൂ വകുപ്പും. നാട്ടിലെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും അവയ്ക്കു പരിഹാരമുണ്ടാക്കുവാനും പ്രയത്നിച്ച വി.പി കുട്ടപ്പൻ നായർ ഉയർത്തി പിടിച്ച മുദ്രാവാക്യം ശാശ്വതമാക്കുവാൻ എല്ലാവരും രംഗത്തു വരണമെന്നും സലിം കുമാർ പറഞ്ഞു.

യോഗത്തിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം തങ്കമണി സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.സ്വരാജ് ലോക്കൽ സെക്രട്ടറി സജികുന്നുംപുറം സ്വാഗതം പറഞ്ഞു.സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ആർ ശശി മുഖ്യ പ്രസംഗം നടത്തി.സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി സി.എസ്.അജേഷ് , കാഞ്ചിയാർ ലോക്കൽ സെക്രട്ടറി പി.ജെ സത്യപാലൻ , ജില്ലാ കൗൺസിൽ അംഗം അഡ്വ. വി.എസ്. അഭിലാഷ്, സി പി ഐ മുൻ ജില്ല സെക്രട്ടറി സി. കെ കൃഷ്ണൻകുട്ടി, കെ.ആർ ജനാദ്ദനൻ നായർ, സുഷമ ശശി, വി.റ്റി ഷാൻ, കുട്ടപ്പൻ നായരുടെ സഹധർമ്മിണി ലളിതമ്മ, മറ്റുകുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow