രാജാക്കാട് ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി
ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 15 നും,40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളുടെ കായികവും കലാപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. രാജാക്കാട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ഫുട്ബോൾ മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് കേരളോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ബെന്നി പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗം സി.ആർ രാജു സ്വാഗതവും,ഹെഡ് ക്ലാർക്ക് വി.പി ഹർഷൻ നന്ദിയും അർപ്പിച്ചു. പഞ്ചായത്തംഗങ്ങളായ വീണ അനൂപ്,പുഷ്പലത സോമൻ,ബിജി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഫുട്ബോൾ മത്സരത്തിൽ രാജാക്കാട് റെഡ് സ്റ്റാർ എ ടീം ഒന്നാം സ്ഥാനവും,റെഡ് സ്റ്റാർ ബി ടീം രണ്ടാം സ്ഥാനവും, മമ്മട്ടിക്കാനം സഹൃദയ ക്ലബ്ബ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.



