പാതിവില തട്ടിപ്പ് ; അന്വേഷണം അട്ടിമറിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സെപ്റ്റംബർ 27 ന് തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായ പാതിവില തട്ടിപ്പ് കേസിൽ അന്വേഷണം അട്ടിമറിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ 27/09/25 ശനിയാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തപ്പെടുന്നു.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിരിച്ചുവിട്ട് അന്വേഷണം അട്ടിമറിക്കുവാനും,തട്ടിപ്പുകാരെ സംരക്ഷിക്കുവാനുള്ള നീക്കത്തിന് എതിരെ നടത്തുന്ന ഈ പ്രതിഷേധ മാർച്ചിൽ പാതിവില തട്ടിപ്പിനിരകളായ മുഴുവനാളുകളും പങ്കെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.



