മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ ജീവിതോത്സവം 2025ന് തുടക്കമായി

Sep 24, 2025 - 15:53
 0
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ ജീവിതോത്സവം 2025ന് തുടക്കമായി
This is the title of the web page

പൊതു വിദ്യാഭ്യാസ വകുപ്പും ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമും ചേർന്ന് സംഘടിപ്പിക്കുന്ന "ജീവിതോത്സവം 2025 " 21 ദിന ചലഞ്ചുകൾക്ക് മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വലമായ തുടക്കം.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  തങ്കമണി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ കെ എൽ ,ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിനു മാനുവൽ തുടങ്ങിയവർ സംസാരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ പ്രദീപ് കുമാർ വി.ജെ പദ്ധതി വിശദീകരണം നടത്തി. 'നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ ,എന്ന പാട്ട് പാടിക്കൊണ്ടും പ്രതിജ്ഞയെടുത്തും കുട്ടികൾ ജീവിതോത്സവം 2025 ഉദ്ഘാടനച്ചടങ്ങ് ആഘോഷമാക്കി. നാളെ പദ്ധതിയുടെ ഭാഗമായ ഒപ്പുമരം ക്യാമ്പസിൽ  ഒരുക്കും. എൻ.എസ്. എസ് വോളൻ്റിയർമാർക്കൊപ്പം സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പരിപാടിയുടെ ഭാഗമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow