ഇടുക്കി കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് നാളുകളായി നാശം വിതച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു

Sep 24, 2025 - 12:07
Sep 24, 2025 - 12:10
 0
ഇടുക്കി കൊന്നത്തടി  പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് നാളുകളായി നാശം വിതച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു
This is the title of the web page

ഇടുക്കി കൊന്നത്തടി പഞ്ചായത്തിന്റെ വിവിധമേഖലകളില്‍ ഏറെ നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവച്ചതോടെയാണ് കൊന്നത്തടി പഞ്ചായത്ത് ഇപ്പെട്ടത്.മിഷന്‍ വൈല്‍ഡ് പിഗ് പദ്ധതി പ്രയോജപ്പെടുത്തി വന്യജീവി വിഭാഗവുമായി ചേർന്ന് പ്രദേശത്ത് നാശം വരുത്തിയ കാട്ടുപന്നികളിലൊന്നിനെ വെടിവച്ച് കൊല്ലുകയായിരുന്നു.

ജനവാസ മേഖലയില്‍ ഇറങ്ങി അതിക്രമം കാണിക്കുന്ന കാട്ടുപന്നികളെ അംഗീകൃത ഷൂട്ടറുടെ സാന്നിധ്യത്തില്‍ വെടിവയ്ക്കാമെന്ന 2022ലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പിന്തുടര്‍ന്നാണ് നടപടി.ഏകദേശം രണ്ടു വയസ് തോന്നിക്കുന്ന പെണ്‍ പന്നിയെയാണ് വെടിവെച്ചുകൊന്നത്. പന്നിയുടെ മൃതദേഹം പിന്നീട് സംസ്കരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow