തൊട്ടാൽ പൊള്ളും പൊന്ന് ; ജനങ്ങളുടെ സ്വർണം എന്ന സ്വപ്നത്തിന് മേൽ തിരിച്ചടിയായി സ്വർണവില ; ഒരേ ദിവസം രണ്ട് തവണ ഉയർന്ന് സ്വർണ വില..
തൊട്ടാൽ പോലും സ്വർണം ;സാധാരണ ജനങ്ങളുടെ സ്വർണം എന്ന ആഗ്രഹത്തിന് തിരിച്ചടിയാകും വിധത്തിൽ ആണ് സ്വർണ വിലയുടെ കുതിപ്പ്.. തിങ്കളാഴ്ച ഒറ്റ ദിവസം കൊണ്ട് സ്വർണ വിലയിൽ രണ്ട് തവണ ആണ് ഉയർച്ച ഉണ്ടായത്. തിങ്കളാഴ്ച രാവിലേ സ്വർണം ഗ്രാമിന് 40 രൂപ കൂടി ₹10,320 ആയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും കൂടി, ഗ്രാമിന് 45 രൂപ വർദ്ധിച്ച് ₹10,365 ആയി. പവന് ₹82,920...ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപ വേണ്ട സാഹചര്യത്തിലേക്കാണ് കേരളത്തിൽ സ്വർണ വില ഉയരുന്നത്.. ഇത് ഏറ്റവും അധികം ബാധിക്കുന്നത് വിവാഹത്തിനും മറ്റും സ്വർണത്തിന് പ്രാധാന്യം നൽകുന്ന കേരളത്തിലെ സാധാരണക്കാരെ ആണ്..



