ബിജെപി വെള്ളയാംകുടി ഏരിയ കൺവെൻഷൻ നടന്നു

Sep 20, 2025 - 12:23
 0
ബിജെപി വെള്ളയാംകുടി ഏരിയ കൺവെൻഷൻ നടന്നു
This is the title of the web page

ബിജെപി വെള്ളയാംകുടി ഏരിയ കൺവെൻഷൻ നടന്നു. ഏരിയ പ്രസിഡന്റ് രാഹുൽ സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബിജെപി ഇടുക്കി ജില്ലാ സൗത്ത് പ്രസിഡന്റ് വി സി വർഗീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ശ്രീനഗരി രാജൻ   മുഖ്യപ്രഭാഷണം നടത്തി. വെള്ളയാംകുടി ഏരിയയിൽ നിന്ന് വിവിധ മോർച്ചകളുടെ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുക്കപെട്ടവർക്ക് ആദരവ് നൽകി.

 പ്രസ്തുത യോഗത്തിൽ ബിജെപി വെള്ളയാംകുടി ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് ശക്തീശ്വരം സ്വാഗത പ്രസംഗവും, വൈസ് പ്രസിഡന്റ് ബോണി വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ബിജെപി മേഖല സെക്രട്ടറി, കെ എൻ ഷാജി, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പ്രസാദ്, ബിജെപി കട്ടപ്പന മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ്, കർഷകമോർച്ച ജില്ലാ സെക്രട്ടറി ജോസ് വേഴപ്പറമ്പിൽ, കട്ടപ്പന മുൻസിപ്പൽ കൗൺസിലർ രജിത രമേഷ് തുടങ്ങിയവർ പ്രസ്തുത യോഗത്തിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow