വനിതാ സുഹൃത്തിന്റെ 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ തൊടുപുഴയിൽ അറസ്റ്റ് ചെയ്തു

Sep 19, 2025 - 11:36
 0
വനിതാ സുഹൃത്തിന്റെ 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ തൊടുപുഴയിൽ അറസ്റ്റ് ചെയ്തു
This is the title of the web page

വനിതാ സുഹൃത്തിന്റെ 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ തൊടുപുഴയിൽ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പൊട്ടന്‍പിലാവ് സ്വദേശി പി.കെ വിജേഷിനെയാ (34) ണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിയായ കുട്ടിയുടെ മാതാവിന് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കുട്ടിയുടെ മാതാവുമായി വിജേഷിന് സൗഹൃദമുണ്ടായിരുന്നു. 

ഈ അവസരം മുതലെടുത്ത് വിജേഷ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവം നടന്ന് ഏതാനും നാളുകള്‍ക്ക് ശേഷം കുട്ടിയുടെ മാതാവ് ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോയി. ഇതിന് ശേഷമാണ് കുട്ടിയില്‍ നിന്നും പിതാവ് പീഡനത്തെ കുറിച്ച് അറിയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് മകളെ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച കണ്ണൂരില്‍ ന്നിന്നാണ് പ്രതിയെ എസ്.ഐ അജീഷ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow