മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വനംവകുപ്പ് അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ നഗരസഭാ-പഞ്ചായത്ത് ഓഫിസുകളിൽ ഹെൽപ് ഡെസ്കുകളിലൂടെ പൊതുജനങ്ങളിൽ നിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്ന പ്രവർത്തനത്തിന് തുടക്കമിട്ടു

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വനംവകുപ്പ് അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ നഗരസഭാ-പഞ്ചായത്ത് ഓഫിസുകളിൽ ഹെൽപ് ഡെസ്കുകളിലൂടെ പൊതുജനങ്ങളിൽ നിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്ന പ്രവർത്തനത്തിന് തുടക്കമിട്ടു.ഒക്ടോബർ 30 വരെയാണ് പ്രവർത്തനം നടത്തുന്നത്.
കട്ട പ്പന നഗരസഭയിലും കാഞ്ചിയാർ, കാമാക്ഷി, ഉപ്പുതറ പഞ്ചായത്തുകളിലുമാണ് പ്രവർത്തനം ആരംഭിച്ചത്.മലയോര മേഖലകളിലുള്ളതും വന്യജീവികളുടെ സാന്നിധ്യം അനുഭവപ്പെടുന്നതുമായ :l തദ്ദേശസ്ഥാപനങ്ങളിലാണ് ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ ലഭിക്കു ന്ന പരാതികളും പ്രശ്നങ്ങളും ഫലപ്രദമായി പരിഹരിക്കുകയാണ് ലക്ഷ്യം.
പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ ഒന്നാംഘട്ടത്തിൽ പരിഹാരം കാണും. അല്ലാത്തവ ജില്ലാതലത്തി ലേക്ക് ഉൾപ്പെടെ കൈമാറി പരിഹാരം കാണാനാണ് തീരുമാനം. അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർ കെ.വി.രതീഷിന്റെ നേതൃത്വ ത്തിലാണ് പരാതിപ്പെട്ടികൾ സ്ഥാപിച്ചത്. ഇതിൻ്റെ ഭാഗമായി വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളിൽ പോസ്റ്ററ്റുകൾ സ്ഥാപിക്കുകയും വീടുകളിലും വ്യാപാരസ്ഥാപനങ്ങൾ വിവിധ സർക്കാർ വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിൽ ലഘു ലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.