ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി
നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ രണ്ടാം ദിനം 600 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. തിരുവനന്തപുരം പത്തനംതിട്ട ജില്ലകളില്‍ നിന്ന് ജനറല്‍ ഡ്യൂട്ടി വിഭാഗം ഉദ്യോഗാര്‍ഥികളാണ് രണ്ടാം ദിന കായിക ക്ഷമതാ പരീക്ഷയ്ക്ക് എത്തിയത്. സെപ്റ്റംബര്‍ 10 ന് ആരംഭിച്ച ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 16 ന് സമാപിക്കും.



