ഉപ്പുതറ പാലിയേറ്റീവ് സെന്റർ, കമ്മ്യൂണിറ്റി ഹാൾ, ലൈബ്രറി ഉദ്ഘാടനം 2025 സെപ്റ്റംബർ 13ന്
ജീവകാരുണ്യ രംഗത്ത് 25 വർഷമായി അതുല്യ സേവനം നടത്തുന്ന കുവൈറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാന്ത്വനം കുവൈറ്റും, 27 വർഷമായി ഇടുക്കി ജില്ലയിൽ ഉപ്പുതറ പഞ്ചായത്തിൽ പശുപാറസ്ഥാനമാക്കി സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചുവരുന്ന പശുപ്പാറ പീപ്പിൾസ് & ലൈബ്രറിയും ചേർന്ന് പശുപാറയിൽ നിർമ്മിച്ച പാലിയേറ്റീവ് സെന്ററിന്റെയും കമ്മ്യൂണിറ്റി ഹാളിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം 2025 സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 11 മണിക്ക് പശുപാറയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
സാന്ത്വനം കുവൈറ്റിന്റെ സ്പെഷ്യൽ പദ്ധതിയിൽ 38 ലക്ഷം രൂപ മുടക്കിയാണ് ഈ സംരംഭം പൂർത്തിയാക്കിയിരിക്കുന്നത്,2024 ജൂലൈ മാസം ഏഴാം തീയതി വാഴൂർ സോമൻ ശിലാസ്ഥാപനം നിർവഹിച്ചു, ഒരു വർഷം കൊണ്ട് ബിൽഡിംഗ് പൂർത്തിയായി,പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരിച്ചൻ നീരാനാം കുന്നേൽ നിർവഹിക്കുന്നതും,ഓണക്കിറ്റ് വിതരണം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ നിർവഹിക്കുന്നതും,വിവിധ അവാർഡുകളുടെ വിതരണം, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് ജേക്കബ് നിർവഹിക്കുന്നതും, വായനാ വസന്തത്തിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം ബാബു നിർവഹിക്കുന്നതും,കലാസന്ധികളുടെ ഉദ്ഘാടനം മലനാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് അഡ്വക്കേറ്റ് സിറിയക് തോമസ് നിർവഹിക്കുന്നതും, ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തുന്നതും ആണ്.
വിവിധ പഞ്ചായത്ത് മെമ്പർമാർ സാമൂഹ്യ സാംസ്കാരിക മത പുരോഹിതന്മാർ യോഗത്തിൽ പങ്കെടുക്കും.അന്നേദിവസം സ്നേഹവിരുന്ന്, വിവിധ കലാപരിപാടികൾ കരോക്കെ ഗാനമേള എന്നിവ നടത്തുന്നതാണെന്ന് പശുപ്പാറ പീപ്പിൾസ് ക്ലബ്ബ് പ്രസിഡന്റ് അഭിലാഷ് കെ ബി, സെക്രട്ടറി രാജൻ ആർ എന്നിവർ അറിയിച്ചു...



