ഇടുക്കി ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനവും നവീകരിച്ച സയൻസ് ലാബിന്റെയും നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും ഉടുമ്പഞ്ചോല എംഎൽഎ എം എം മണി നിർവഹിച്ചു

Sep 10, 2025 - 17:00
 0
ഇടുക്കി ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനവും  നവീകരിച്ച സയൻസ് ലാബിന്റെയും  നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും  ഉടുമ്പഞ്ചോല എംഎൽഎ  എം എം മണി നിർവഹിച്ചു
This is the title of the web page

 ചെമ്പകപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചിലവഴിച്ചു നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനവും സംസ്ഥാന സർക്കാരിന്റെ അടിയന്തര സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സയൻസ് ലാബിന്റെയും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനവും ഉടുമ്പഞ്ചോല എംഎൽഎ എം എം മണി നിർവഹിച്ചു.

 ഇടുക്കി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി സത്യൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് സി സ്വാഗതം ആശംസിച്ചു. ഇരുനിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ പൂർത്തീകരണത്തിനുള്ള തുക അടുത്ത ബഡ്ജറ്റിൽ വകയിരുത്തുമെന്ന് എംഎൽഎ ഉറപ്പു നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലാച്ചൻ വെള്ളക്കട, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ബിപിസി കെ ആർ ഷാജിമോൻ, പിടിഎ പ്രസിഡണ്ട് രാജേഷ് എം എൻ, എസ് എം സി ചെയർപേഴ്സൺ രമ്യ മനോജ്, പിടിഎ വൈസ് പ്രസിഡണ്ട് അസ്മി സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിന് അമ്പിളി നന്ദി അർപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow