ഭാരതീയ വിദ്യാനികേതൻ ജില്ലാ ശാസ്ത്രമേള സെപ്റ്റംബർ 13ന്
ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്രമേള *സൈസ്ക്വയർ യാൻ 2025 സെപ്തംബർ 13 ശനിയാഴ്ച കട്ടപ്പന, വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്കൂളിൽ വച്ച് നടക്കും.രാവിലെ 10 ന് കട്ടപ്പന ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. വി. കണ്ണൻ ഉദ്ഘാടനം ചെയ്യും.വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ കെ. എൻ. രഘു അധ്യക്ഷനാകും,സ്വാഗത സംഘം ജനറൽ കൺവീനർ എം.ടി ഷിബു സ്വാഗതവും , ജില്ലാ ശാസ്ത്രമേള പ്രമുഖ് സന്ധ്യാ ദേവി കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിൽ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി അജിത് കെ. മുരളീധരൻ ,സംയോജകൻ പി.ആർ സജീവൻ തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിക്കും.
ഇടുക്കി ജില്ലയിലെ 7 വിദ്യാലയങ്ങളിൽ നിന്നായി മുന്നോറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രമേളയുടെ വിജയത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചതായി സ്വാഗത സംഘം ജനറൽ കൺവീനർ എം.ടി. ഷിബു, ജില്ലാസെക്രട്ടറി അജിത്.കെ. മുരളീധരൻ, സംയോജകൻ പി. ആർ സജീവൻ, കൺവീനർ റാണിമോൾ കെ. നായർ എന്നിവർ അറിയിച്ചു.



