അണ്ടര്‍ 19 ദേശീയ വോളിബോൾ ടീമില്‍ ഇടം നേടി ഹൈറേഞ്ചില്‍ നിന്നൊരു കൊച്ചു മിടുക്കന്‍

Sep 10, 2025 - 12:50
Sep 10, 2025 - 12:51
 0
അണ്ടര്‍ 19 ദേശീയ വോളിബോൾ  ടീമില്‍ ഇടം നേടി ഹൈറേഞ്ചില്‍ നിന്നൊരു കൊച്ചു മിടുക്കന്‍
This is the title of the web page

 പരിമിതമായ ജീവിത സാഹചര്യത്തിലും ലക്ഷ്യ ബോധം കരുത്താക്കി വോളിബോളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്ത് ഹെവന്‍വാലി കൈചൂണ്ടിക്കല്‍ ജെയിംസ്- ഉഷ ദമ്പതികളുടെ മകന്‍ ജെബിന്‍ ജെയിംസ്. പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിയാണ്. ദേശീയ അണ്ടര്‍ 19 വോളിബോള്‍ ടീമിലാണ് ജെബിന്‍ ഇടം നേടിയിരിക്കുന്നത്.

 സംസ്ഥാനത്ത് രണ്ട് പേര്‍ക്കാണ് ഈ നേട്ടം കൈവരിക്കാനായത്. ജൂലൈയില്‍ രാജസ്ഥാനിലെ ജെയ്പൂരില്‍ നടന്ന സെലക്ഷന്‍ ക്യാമ്പിലാണ് ജെബിനെ അണ്ടര്‍ 19 വോളിബോള്‍ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. ജെബിനെ കൂടാതെ എറണാകുളത്ത് നിന്നുള്ള ആദി കൃഷ്ണയും സെലക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നായി 50 ഓളം പേരാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തോട്ടം മേഖലയായ അയ്യപ്പന്‍കോവില്‍ ചപ്പാത്ത് ഹെവന്‍വാലിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ജെബിന്‍ നിശ്ചയ ദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് ദേശീയ ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് സാധ്യമായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കിയിലെ ബന്ധുവീട്ടില്‍ താമസിക്കാന്‍ ചെന്നപ്പോഴാണ് ജെബിന്‍ ആദ്യമായി വോളിബോള്‍ ശ്രദ്ധിക്കുന്നത്.

 ഇടുക്കി വോളിബോള്‍ അക്കാദമിയില്‍ മത്സരം കാണാന്‍ എത്തിയ പരിചയം ജെബിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. ഇടുക്കി വോളിബോള്‍ അക്കാദമി കോച്ചായിരുന്ന വര്‍ഗീസ് ആദ്യമായി ട്രയല്‍സില്‍ ഇറക്കി. 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കി വോളിബോള്‍ അക്കാദമിയുടെ കോച്ചായി അനില്‍കുര്യന്‍ ചുമതലയേറ്റു.

ഈ സമയത്ത് നിരവധി മത്സരങ്ങളില്‍ ജെബിന്‍ പങ്കാളിയായി. ഡിഗ്രി വിദ്യാഭ്യാസത്തിനായി പാലാ സെന്റ് തോമസ് കോളജിലെത്തിയതോടെ കോച്ച് ജോബിയുടെ നേതൃത്വത്തിലായി പരിശീലനം. ആദ്യ വര്‍ഷം പരുക്ക് പറ്റിയതിനാല്‍ മാറി നില്‍ക്കേണ്ടി വന്നെങ്കിലും രണ്ടാം വര്‍ഷം ജെബിന്‍ തന്റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. സോണിയ, സോഫിയ, ജെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow