ഇടുക്കി വണ്ടൻമേട് പാലാക്കണ്ടത്തെ തോട്ടത്തിൽ നിന്ന് പച്ച ഏലക്കാ കവർന്ന തമിഴ്നാട് സ്വദേശിനിയായ സ്ത്രീ അറസ്റ്റിൽ
വണ്ടൻമേട് പാലാക്കണ്ടത്തെ തോട്ടത്തിൽ നിന്ന് പച്ച ഏലക്കാ കവർന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി സുമതി(48) അറസ്റ്റിൽ. പാലാക്കണ്ടം സ്വദേശി സണ്ണിയുടെ തോട്ടത്തിൽ നിന്നാണ് ഏലക്കാ മോഷ്ടിച്ചത്. മോഷണ വിവരമറിഞ്ഞ നാട്ടുകാർ സംശയാസ്പദമായ സാഹചര്യത്തിൽകണ്ട സുമതിയെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇവർ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നുണ്ടെങ്കിലും അവിടെ ഏലക്കാ ഉണ്ടായിരുന്നില്ല. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഇവരിൽ നിന്ന് 15 കിലോ ഏലക്കായും കണ്ടെത്തി.



