ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു
ഇടമലക്കുടി കൂടലാർകുടിയിലെ 60 വയസ്സുള്ള രാജാക്കന്നിയെയാണ് കിലോമീറ്ററുകൾ ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.രാജാക്കന്നി ഒരാഴ്ച്ചയായി പനി ബാധിച്ച് ഇടമലക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.രോഗം മൂർച്ഛിച്ചതോടെവ്യാഴാഴ്ച രാജാക്കന്നിയേ കുടിയിലേ ആളുകൾ മഞ്ചൽ കെട്ടി നാല് കിലോമീറ്റർ ചുമന്ന് മാങ്കുളത്തിനടുത്തുള്ള ആനക്കുളത്ത് എത്തിച്ചു.
ആനക്കുളത്തു നിന്നും വാഹനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.രണ്ടാഴ്ച മുൻപ് പനി ബാധിച്ച് പിഞ്ചു ബാലനും ആശുപത്രിയിലേയ്ക് പോകുന്നവഴി മരണപ്പെട്ടിരുന്നു.രാജാക്കന്നിയുടെ കൊച്ചുമകൻ കാർത്തിയാണ് രണ്ടാഴ്ച മുൻപ് മരിച്ചത്.



