ഡിഎംകെ ഉപ്പുതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
കേരള രാഷ്ട്രീയത്തിൽ ജനശ്രദ്ധ ആകർഷിച്ച് മുന്നേറ്റം കുറിച്ചിരിക്കുന്ന ഡിഎംകെയുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറയിലാണ് പരിപാടി നടത്തുന്നത് . സെപ്റ്റംബർ 4,11 മണിക്ക് നടക്കുന്ന പരിപാടി ഡിഎംകെ ജില്ലാ സെക്രട്ടറി കെ കെ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും.
ഇക്കൊല്ലം ഡിഎംകെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും . അസംബ്ലി തെരഞ്ഞെടുപ്പിനും സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചു. മൂന്നാറിൽ 2000 പേരുടെ പ്രകടനവും പൊതുസമ്മേളനവും ഡിഎംകെ ഓഫീസ് ഉദ്ഘാടനവും നടത്തുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലൂടനീളം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാനാണ് ഡിഎംകെ ലക്ഷ്യമിടുന്നത്. വാർത്താസമ്മേളനത്തിൽ ഡിഎംകെ ജില്ലാ പ്രസിഡന്റ് റഫീഖ്, ജില്ലാ സെക്രട്ടറി കെ കെ ജനാർദ്ദനൻ, ജോയിൻ സെക്രട്ടറി കെ സജീവ് എന്നിവർ പങ്കെടുത്തു.



