ചിന്നക്കാനാലിൽ ലൈഫ് ഭവന പദ്ധതിയില്‍ അനുവധിച്ച് കിട്ടിയ വീട് നിര്‍മ്മിക്കാനാകാതെ ആദിവാസി കുടുംബങ്ങള്‍

Sep 3, 2025 - 11:42
 0
ചിന്നക്കാനാലിൽ ലൈഫ് ഭവന പദ്ധതിയില്‍ അനുവധിച്ച് കിട്ടിയ വീട് നിര്‍മ്മിക്കാനാകാതെ ആദിവാസി കുടുംബങ്ങള്‍
This is the title of the web page

 ചിന്നക്കനാല്‍ മുന്നൂറ്റ് ഉന്നതിക്ക് സമീപം കഴിയുന്ന ആദിവാസികള്‍ക്കാണ് റവന്യൂ വകുപ്പില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിന് എന്‍ ഒ സി നല്‍കാത്തത്. പതിനേഴ് വര്‍ഷത്തില്‍ കൂടൂതലായി സ്ഥിരതാമസക്കാരാണെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയാല്‍ എന്‍ ഒ സി നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ആദിവാസി കുടുംബബങ്ങളോടുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ അവഗണന. 

പതിറ്റാണ്ടുകളായി കുടിലില്‍ ദുരിതമനുഭിവിക്കുന്ന കുടുംബങ്ങള്‍ക്ക് വീട്ട് നമ്പര്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ലൈഫ് ഭവന പദ്ധതിയില്‍ ഇവര്‍ക്ക് വീട് അനുവധിച്ചു. എല്ലാ രേഖകളും ഹാജരാക്കി. പക്ഷെ താലൂക്കില്‍ നിന്നും ഇവര്‍ക്ക് വീട് വയ്ക്കുന്നതിന് എന്‍ ഒ സി നല്‍കുന്നില്ല. കാരണം അന്വേഷിക്കുമ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി നിലവില്‍ ഇവര്‍ താമസിക്കുന്ന ഭൂമി റവന്യൂ രേഖകളില്‍ എച്ച് എന്‍ എല്‍ പ്ലാന്‍റേഷന്‍ എന്ന് കാണുന്നു എന്നാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുമ്പ് എച്ച് എന്‍ എല്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയുടെ പാട്ടക്കാലവധി അവസാനിച്ച് സര്‍ക്കാര്‍ ഭൂമിയാണെന്നിരിക്കെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിചിത്രമായ മറുപടി. പാട്ടക്കാലാവധി കഴിഞ്ഞാല്‍ ഈ ഭൂമി ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമാണ് എന്ന് വ്യക്തമാണ്.

കാരണം മുമ്പ് ഭൂമി ലഭിക്കാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം നടത്തണണെന്നാവശ്യപ്പെട്ട് പട്ടിക വര്‍ഗ്ഗ ഏകോപന സമതി റവന്യൂ മനത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് വിതരണം നടത്താന്‍ ബാക്കിയുള്ള ഭൂമി എച്ച് എന്‍ എല്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്നും അതിനാല്‍ സ്ഥലമില്ലെന്നുമാണ്.

അതുകൊണ്ട് തന്നെ പാട്ടക്കാലവധി അവസാനിക്കുമ്പോള്‍ ഭൂമി പാവപ്പെട്ട ആദിവാസി കുടുംബങ്ങള്‍ വിതരണം നടത്തേണ്ടവര്‍ തന്നെ ഇവിടെ നിന്നും ഇവരെ കുടിയൊഴുപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. വീടെന്ന സ്വപ്നം മനസില്‍ സൂക്ഷിച്ച് അസുഖം  ബാധിച്ച് ഓമനയുടെ അച്ചനും മരിച്ചു. മക്കള്‍ പഠിക്കുകയാണ്. കൂലിപണി ചെയ്ത് അവരെ പഠിപ്പിക്കുമ്പോളും മനസ്സിന്‍റെ വേദന തങ്ങള്‍ ഭൂമിക്കവകാശികളല്ല എന്നതാണ്. ഓമന ആവര്‍ത്തിച്ച് പറയുന്നു.. പോകാന്‍ മറ്റൊരിടിമില്ല..തങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാരിന്‍റെ ഒരു സഹായവും ലഭിച്ചിട്ടില്ല..സര്‍ക്കാര്‍ പദ്ധതിയില്‍ ലഭിച്ച വീടെങ്കിലും പണിയാന്‍ അനുവധിക്കണം.. പ്രതികരണമൊന്ന് കേള്‍ക്കാം. 

ചിന്നക്കനാലിലെ കുറച്ച് ആദിവാസികളുടെ മാത്രം അവസ്ഥയല്ലിത്.. പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധഥിയില്‍ വീട് ലഭിച്ച കൈവശ ഭൂമിയുള്ള ആര്‍ക്കും റവന്യൂ വകുപ്പ് എന്‍ ഒ സി നല്‍കുന്നില്ല. എന്നാല്‍ ചിന്നക്കനാലില്‍ വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലായെന്നതും കാണേണ്ടതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow