കട്ടപ്പന വെള്ളയാംകുടിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആട് ചത്തു
കട്ടപ്പന വെള്ളയാംകുടിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആട് ചത്തു.ഇന്ന് പുലർച്ചെയാണ് നായ്ക്കൂട്ടം കൂട്ടിൽ നിന്ന ആടിനെ കടിച്ചു കൊന്നത്.വെള്ളയാംകുടി അൽഫോൻസാ നഗറിലാണ് സംഭവം.കറുകശ്ശേരിൽ റോസമ്മ ബേബി വളർത്തിയിരുന്ന എട്ടുമാസം പ്രായമുള്ള ജമുന പ്യാരി ഇനത്തിൽപെട്ട പെണ്ണാടിനെയാണ് ഒരു കൂട്ടം നായ്ക്കൾ ചേർന്ന് കടിച്ചു കൊന്നത്. പുലർച്ചെ 3 ഓടെ ആട് കരയുന്ന ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് നായ്ക്കൾ ആടിനെ ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.നായ്ക്കളെ ശബ്ദമുണ്ടാക്കി ഓടിച്ചുവെങ്കിലും ഇതിനോടകം ആട് ചത്തിരുന്നു. കൂട്ടിൽ മറ്റൊരു ആട് ഉണ്ടായിരുന്നുവെങ്കിലും ഇതിന് പരിക്കേറ്റിട്ടില്ല. മുൻപ് വന്യജീവി ശല്യം ഈ മേഖലയിൽ ഉണ്ടായിട്ടുള്ളതിനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ഈ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിസം വീടിന് കൊച്ചു കുട്ടിയെ തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.