വ്യാജ പരാതി കോടതിയിൽ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ച് നിർമ്മാണത്തിലിരിക്കുന്ന വീട് പൊളിച്ച് നീക്കാൻ ഉത്തരവുണ്ടാക്കിയതായി ആക്ഷേപവുമായി ഒരു കുടുമ്പം രംഗത്ത്
വ്യാജ പരാതി കോടതിയിൽ നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ച് നിർമ്മാണത്തിലിരിക്കുന്ന വീട് പൊളിച്ച് നീക്കാൻ ഉത്തരവുണ്ടാക്കിയതായി ആക്ഷേപവുമായി ഒരു കുടുമ്പം രംഗത്ത്. ആലടി കോന്തൻ പറമ്പിൽ ബ്രിജിൽ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ പൊളിച്ച് നീക്കാൻ ഉത്തരവുണ്ടായിരിക്കുന്നത്. ഒരു രാഷ്ട്രിയ നേതാവിൻ്റെ ഗൂഡതന്ത്രത്തിൻ്റെ ഇരകളാണ് തങ്ങളെന്ന് കുടുമ്പം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ 11-ാം വാർഡിൽ 192, 193 നമ്പറുകളിൽ ഉള്ള കെട്ടിടം കാലപ്പഴക്കം കൊണ്ട് പുതുക്കിപ്പണിയാൻ ആരംഭിച്ചതാണ് പരാതിക്കാധാരം. കെട്ടിടം പൊളിച്ചു നെങ്കിലും. ഈ വർഷവും പഞ്ചായത്തിൽ കെട്ടിട നികുതി അടച്ചിട്ടുള്ളതും. ഇതിനു കറൻ്റ് കണക്ഷനും ഉണ്ട്. തൻ്റെ പിതാവിൻ്റെ പേരിലുള്ള കെട്ടിടം പിതാവിൻ്റെ മരണലുഷം തൻ്റെ മകൻ ബ്രിജിത ജോസഫിന് കൈമാറി കിട്ടിയതാണ് .മലയോര ഹൈവേ നിർമ്മാണത്തിന് വേണ്ടി ആലടിയിൽ ഭൂമി ഏറ്റെടുക്കലും നിർമ്മാണവും നടന്ന ശേഷം റോഡ് പുറമ്പോക്കും ആറ്റ് പുറമ്പോക്കും ഒഴിവാക്കി ഞങ്ങൾക്ക് അവകാശപ്പെട്ട വസ്തുവിൽ നവീകരണ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ സമീപത്തെ താമസക്കാരനും, കോൺഗ്രസ് നേതാവും അയ്യപ്പൻകോവിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റമായ തങ്കച്ചൻ എന്ന് വിളിക്കുന്ന ജേക്കബ് പടലുങ്കൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരന്തരം പഞ്ചായത്തിലും വില്ലേജിലും, പോലീസ് സ്റ്റേഷനിലും വിളിച്ച് അധികാരികളെ തെറ്റിദ്ധരിപ്പിച്ച് സമർദത്തിലാക്കി പണി തടസപ്പെടുത്തി കൊണ്ടിരുന്നു.
മലയോര ഹൈവേ നിർമ്മാണ ഘട്ടത്തിൽ ഉദ്യോഗസ്ഥൻമാരെയും കോൺട്രാക്‌ടറെയും സ്വാധീനിച്ചു യഥാർത്ഥ്യത്തിൽ വീതി കൂട്ടി എടുക്കേണ്ട ഈ വ്യക്തിയുടെ മതിലും ഗേറ്റും സംരക്ഷിച്ചുകൊണ്ടാണ് ഇവിടെ പണി നടത്തിയത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കൽക്കെട്ട് പൊളിച്ചു കെട്ടിയിട്ടുമില്ല. ഇതെല്ലാമാണ് വാസ്തവം എന്നിരിക്കെ കാഞ്ചിയാർ പഞ്ചായത്തിലെ താമസക്കാരനും സി എസ് ഐ പാസ്റ്റൽ കൗൺസിൽ അംഗവും അയ്യപ്പൻകോവിൽ സഹരത്ത ബാങ്ക് വൈസ് പ്രസിഡൻ്റുമായ തോംസൺ രാജുവിൻറെ പരാതിയിലാ ഞ്ഞ് നടപടി ഉണ്ടായിരിക്കുന്നത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ വിധിയാണന്നും ജോസഫ് കുറ്റപ്പെടുത്തി.
പകയും വൈരാഗ്യവും സ്വാർത്ഥ താല്പര്യവും കൈമുതലാക്കിയ ഒരു സ്വകാര്യ വ്യക്തിയുടെ ചതിയുടെ ഇരയാണ് ജോസഫും കുടുമ്പവും എന്നാണ് പറയുന്നത് . മകാടതി വിധി വന്നതോടെ ശാന്തിപാലം മുതൽ അയ്യപ്പൻകോവിൽ വരെയുള്ള 600-റേ ാളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായി ഇത് മാറുമെന്നും ജോസഫ് പറഞ്ഞു. ജോസഫിനോടൊപ്പം ഭാര്യ ജിൻസിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



