ഐ എൻ ടി യു സി ചുമട്ടുതൊഴിലാളി യൂണിയന്റെ 40-ാം മത് വാർഷികസമ്മേളനം 17 ന് കട്ടപ്പനയിൽ
കട്ടപ്പനയിലെ ചുമട്ടുതൊഴിലാളി രംഗത്ത് കഴിഞ്ഞ നാൽപത് വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന ചുമട്ടുതൊഴിലാളി INTUC യുടെ നേതൃത്വത്തിലുള്ള 40-ാം മത് വാർഷികസമ്മേളനം ഈ മാസം 17-0 തീയതി വൈകുന്നേരം 4 മണിക്ക് കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയ ത്തിൽ നടക്കും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ ലേബർകോഡ് തൊഴിലാളി വിരുദ്ധ മാണെന്നും സംഘടിതതൊഴിലാളി വർഗ്ഗത്തെ ഇല്ലായ്‌മ ചെയ്യുന്ന ഈ നിയമം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും. കട്ടപ്പനയുടെ ചരിത്രതാളുകളിൽ കോൺഗ്രസ്സ് പാർട്ടിക്കു വേണ്ടി ധീരമായ പ്രവർത്തനം കാഴ്ച്‌ച വച്ച് കുടിയേറ്റകാലം മുതൽ ഇന്ത്യൻനാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തകരായി നിലകൊണ്ട ബ്ലോക്ക് പ്രസിഡൻ്റുമാർ ബ്ലോക്ക് ഭാരവാഹികൾ മണ്ഡലം പ്രസിൻ്റുമാർ, മണ്‌ഡലം ഭാരവാഹികൾ, DCC ഭാരവാഹികൾ എന്നീ പദവികൾ വഹിച്ച് മൺമറഞ്ഞ പോയ നമ്മുക്ക് വഴികാട്ടികളായ കോൺഗ്രസ്സ് നേതാക്കൻമാരുടെ സ്‌മരണ ഉയർത്തുന്ന ഹൃദയാഞ്ജലി എന്ന ചടങ്ങ് AICC അംഗം അഡ്വ. E.M.അഗസ്റ്റി Ex.MLA നിർവഹിക്കും.
ഇടുക്കി ജില്ല പ്രസിഡൻ്റ് രാജാ മാട്ടുക്കാരൻ മുഖ്യപ്രഭാഷണം നടത്തും. ചുമട്ടുതൊഴിലാളി യൂണിയൻ രംഗത്ത് കഴിഞ്ഞ 40 വർഷ ക്കാലമായി പ്രവർത്തിക്കുന്ന നേതാക്കൻമാരെയും, കൺവീനർമാരായി പ്രവർത്തിക്കുന്നവരെയും ആദരിക്കുന്ന ചടങ്ങ് യുഡിഎഫ് ജില്ലാ ചെയർമാനും, നഗരസഭ ചെയർമാനുമായ ജോയി വെട്ടിക്കുഴി നിർ വഹിക്കും. സമ്മേളനത്തിൽ വിവിധ കോൺഗ്രസ്സ് നേതാക്കൾ പങ്കെ ടുക്കും..ഇടുക്കി എം.എൽ.എ റോയി.കെ.പൗലോസ് സമ്മേളനം ഉത്ഘാടനം ചെയ്യുമെന്ന് KPCC സെക്രട്ടറിയും, കട്ടപ്പന മേഖല പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ തോമസ് രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ മനോജ് മുരളി (DCC ജനറൽ സെക്രട്ടറി), ജോസ് മുത്തനാട്ട് (കർഷകകോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി)), പി.എസ്.രാജപ്പൻ (INTUC ജില്ലാ സെക്രട്ടറി), പി.എസ്.മേരിദാസൻ (കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി) കെ.എസ്.രാജീവ് (കർഷകകോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി), സി.എം.മത്തായി (കർഷകകോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്), പ്രശാന്ത് രാജു (INTUC മണ്ഡലം പ്രസിഡന്റ്, സംഘാടകസമിതി ജനറൽ കൺവീനർ)



