റോഡരികിലെ കാട് വെട്ടിത്തെളിച്ചപ്പോൾ കിട്ടിയത് 100 ഗ്രാമിന് അടുത്ത് വരുന്ന കഞ്ചാവ് പൊതികൾ

Aug 3, 2023 - 12:39
 0
റോഡരികിലെ കാട് വെട്ടിത്തെളിച്ചപ്പോൾ കിട്ടിയത് 100 ഗ്രാമിന് അടുത്ത് വരുന്ന കഞ്ചാവ് പൊതികൾ
This is the title of the web page

അണക്കര ഗവൺമെൻറ് സ്കൂളിന് മുൻവശത്തെ റോഡിൽ പള്ളി വക സ്ഥലത്തെ കാട് വളർന്ന് റോഡിലേക്ക് ചാഞ്ഞു കിടന്നത് പള്ളിയിലെ യുവജന സംഘം പ്രവർത്തകർ ചേർന്ന് വെട്ടി നീക്കുന്നതിനിടയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഭരണി ലഭിച്ചത്. മറ്റ് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ബോട്ടിലുകളും ഉണ്ടായിരുന്നതിനാൽ ആദ്യം ഇത് കാര്യമാക്കിയില്ല. പിന്നീട് ബോട്ടിലിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഭരണി ഇവർ തുറന്നു നോക്കിയത്. ഇതോടെ 5 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 100 ഗ്രാം ഓളം തൂക്കം ഉള്ളതായി കണക്കാക്കുന്നു. ഉടൻതന്നെ വണ്ടൻമേട് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സംഘം എത്തി കഞ്ചാവ് പായ്ക്കറ്റുകൾ ഏറ്റെടുക്കുകയും ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

   സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവരുന്ന സംഘങ്ങൾ സജീവമാണ് എന്ന ആശങ്കകൾക്കിടയിലാണ് ഗവർമെൻറ് സ്കൂൾ ജംഗ്ഷനിൽ നിന്നും റോഡരികിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ മയക്കുമരുന്ന് മാഫിയ ഈ മേഖലയിൽ സജീവമാണ് എന്ന് സ്ഥിരീകരിക്കപ്പെടുകയാണ്. മുമ്പ് അണക്കര ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് നിലയുറപ്പിച്ചിരുന്നതായി സംശയമുയർന്നതിനെ തുടർന്ന് സ്കൂൾ സമയങ്ങളിൽ പോലീസ് ഈ ഭാഗത്ത് കാവൽ ശക്തമാക്കിയിരുന്നു. ഗവൺമെൻറ് സ്കൂളും രണ്ട് സ്വകാര്യ സ്കൂളുകളും കോളേജും ഉൾപ്പെടുന്ന പ്രദേശത്ത് പാതയോരത്തു നിന്നും കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തത് അതീവ ഗൗരവമായാണ് പോലീസും വിദ്യാലയ അധികൃതരും കാണുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow