അടിമാലിയില്‍ രണ്ടു ലക്ഷം രൂപയുടെ എം ഡി എം എ യുമായി മൂന്ന് പേര്‍ പിടിയില്‍... ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്..
അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജില്‍ സംശയാസ്പദമായി കണ്ട യുവാക്കളെ ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് 2.042 ഗ്രാം എംഡി എം എ യുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായത്.. എറണാകുളം ജില്ലയിലെ നേര്യമംഗലം സ്വദേശികളായ മുരീക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ എല്‍ദോസ് , കാനാട്ടുകുടിയില്‍ അനിലേഷ് തങ്കന്‍, മുവാറ്റുപുഴ കുന്നക്കാല്‍ കരയില്‍പടിഞ്ഞാറേ മുറി തോട്ടത്തില്‍ ആല്‍വിന്‍ ചാക്കോ എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്... അന്താരാഷ്ട്ര വിപണിയില്‍ ഗ്രാമിന് ഒരു ലക്ഷം രൂപയിലധികം വിലവരുന്ന മെത്ത്, പാര്‍ട്ടി ഡ്രഗ് എന്ന പേരുകളില്‍ അറിയപ്പെടുന്ന മാരക രാസ ലഹരി മരുന്നായ എം ഡി എം എ കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയും,പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്..
പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.. അടിമാലി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ കുഞ്ഞുമോന്റെ നേതൃത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി എ സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മീരാന്‍ കെ എസ് ഡൈവര്‍ ശരത് എസ് പി എന്നിവരാണ് പങ്കെടുത്തത്..