ഉപ്പുതറയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോതപാറ വരകാലായിൽ ലതയുടെ വീടിൻ്റെ മുകളിലേക്ക് ഈട്ടി മരം കടപുഴകി വീണു
ഉപ്പുതറയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോതപാറ വരകാലായിൽ ലതയുടെ വീടിൻ്റെ മുകളിലേക്ക് ഈട്ടി മരം കടപുഴകി വീണു.വീടിൻ്റെ ഷീറ്റുകൾ തകരുകയും ചുമരുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് വീടിൻ്റെ പിൻഭാഗത്ത് നിന്ന ഈട്ടി മരം വീടിന് മുകളിൽ പതിച്ചത് അറിയുന്നത്.

