INTUC സ്വാഗതസംഘം കട്ടപ്പന :ചുമട്ടുതൊഴിലാളി യൂണിയൻ INTUC യുടെ നാല്പതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു
INTUC സ്വാഗതസംഘം കട്ടപ്പന :ചുമട്ടുതൊഴിലാളി യൂണിയൻ INTUC യുടെ നാല്പതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു. INTUC വർക്കിംഗ് കമ്മിറ്റി അംഗം Em അഗസ്തി Ex M LA ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ ലേബർ കോഡ് തൊഴിലാളി വിരുദ്ധതയാണെന്നും സംഘടിത തൊഴിലാളി വർഗ്ഗത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിനെ നീക്കം ആണ് ഇത് എന്നും എന്തുവിലകൊടുത്തും ഇതിന് ചെറുത്തു തോൽപ്പിക്കാൻ തൊഴിലാളി വർഗ്ഗം ഒന്നായിരം രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ തോമസ് രാജൻ അധ്യക്ഷത വഹിച്ചു DCC ജനറൽ സെക്രട്ടറി മനോജ് മുരളി കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട് . കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ INTU മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് രാജു കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി എം മത്തായി പി എസ് രാജപ്പൻ കെ എസ് രാജീവ് ജി മോഹനൻ നായർ റിൻ റ്റോസെബാസ്റ്റ്യൻ മോഹനൻ കുഞ്ചുവീട്ടിൽ യൂണിയൻ കൺവീനർമാരായ PT സുഭാഷ്,അനിൽകുമാർ കുളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു കെപിസിസി സെക്രട്ടറി തോമസ് രാജൻ ചെയർമാനായും INTUC കട്ടപ്പന മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് രാജു ജനറൽ കൺവീനറായും 101 സ്വാഗതസംഘം കമ്മിറ്റി നിലവിൽ വന്നു.
നവംബർ മാസം പതിനേഴാം തീയതി വൈകിട്ട് നാലുമണിക്ക് കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ചുമട്ടുതൊഴിലാളി വാർഷികാഘോഷം ഇടുക്കി എംഎൽഎ റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും.



