കാറിൽ കടത്തിക്കൊണ്ട് വന്ന ആറ് കിലോയിലധികം കഞ്ചാവുമായി ഒരാൾ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പിടിയിലായി

Jul 25, 2025 - 14:34
 0
കാറിൽ കടത്തിക്കൊണ്ട് വന്ന ആറ് കിലോയിലധികം കഞ്ചാവുമായി ഒരാൾ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പിടിയിലായി
This is the title of the web page

അടിമാലി പത്താംമൈൽ ഭാഗത്ത് അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ആറര കിലോയോളം കഞ്ചാവുമായി കോതമംഗലം എരമല്ലൂർ സ്വദേശി അബ്ബാസ് പിടിയിലായത്.കഞ്ചാവ് കടത്തികൊണ്ടു വരാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും നാർക്കോട്ടിക് സംഘം പിടിച്ചെടുത്തു.

ഒഡീഷയിൽ പോയി നേരിട്ട് കഞ്ചാവ് വാങ്ങി അടിമാലി മേഖലയിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവരും വഴിയാണ് പ്രതി പിടിയിലായതെന്ന് നാർക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ദിലീപ് എൻ കെ, ബിജു മാത്യു,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് നെൽസൻ മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, യദുവംശരാജ്, മുഹമ്മദ് ഷാൻ, സുബിൻ പി വർഗ്ഗീസ്, അലി അഷ്കർ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത്.

What's Your Reaction?

like

dislike

love

funny

angry

sad

wow