കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിന് മുൻപിൽ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈൻ മാറ്റാത്തതിൽ പ്രതിഷേധിച്ച് കട്ടപ്പന ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിന് മുൻവശത്ത് അപകടകരമായ രീതിയിൽ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈൻ മാറ്റാത്തതിൽ പ്രതിഷേധിച്ച് കട്ടപ്പന ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഈ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും അധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ അധ്യക്ഷൻ വി സി വർഗീസ് ഉദ്ഘാടനം ചെയ്തു.