പുളിയന്മല വണ്ടൻമേട് റോഡിൽ മരം കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗത തടസ്സം; ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

ശക്തമായ മഴയും കാറ്റിനെയും തുടർന്നാണ് പുളിയന്മല വണ്ടൻമേട് റോഡിൽ റെക്സിൻ പഠിക്ക് സമീപം മരം പ്രധാന പാതയിലേക്ക് കടപുഴകി വീണത്. റോഡരികിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തുനിന്ന മരമാണ് കടപുഴകി വീണത്. ഈ സമയം വാഹനങ്ങൾ ഈ റോഡ് വഴി കടന്നുപോകാത്തതിനാൽ വലിയ അപകടം വഴിമാറി. മരം കടപുഴകി റോഡ് അരക്കിലുടെ കടന്നുപോകുന്ന വൈദ്യുതി ലൈന് മുകളിലേക്ക് ആണ് വീണത്.
ഇതോടെ വൈദ്യുതി പോസ്റ്റ് അടക്കം ഒടിഞ്ഞ റോഡിലേക്ക് വീണു. ഒരു മണിക്കൂറോളം ആണ് ഈ പാതയിൽ ഗതാഗത തടസ്സം ഉണ്ടായത്. കട്ടപ്പനയിൽ നിന്ന് എത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മഴ ശക്തമായതോടെ ഈ പാതയിൽ സമാന രീതിയിൽ നിരവധി മരങ്ങളാണ് ഏതു നിമിഷവും കടപുഴകി വീഴാവുന്ന സാഹചര്യത്തിൽ നിൽക്കുന്നത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഒരു പാത കൂടിയാണിത്.