ഇടുക്കിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി പൊള്ളലേറ്റു മരിച്ചു
ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം.തോപ്രാംകുടിയിലെ വ്യാപാരിപുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജി (46) ആണ് മരിച്ചത്.ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നതായാണ് വിവരം.ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മുരിക്കാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

