അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന വിഎസ് അച്യുതാനന്ദൻ ; സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റി സെക്രട്ടറി മാത്യു ജോർജ്

Jul 22, 2025 - 18:16
Jul 22, 2025 - 18:21
 0
അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന വിഎസ് അച്യുതാനന്ദൻ ; സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റി സെക്രട്ടറി മാത്യു ജോർജ്
This is the title of the web page

2008 ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദൻ കാഞ്ചിയാർ കക്കാട്ടുകടയിൽ എത്തിയത്. അന്നത്തെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി എൽഡിഎഫിന്റെതായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് നിലവിലെ കട്ടപ്പന സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കുന്ന മാത്യു ജോർജും.ഇവരുടെ ഭരണസമിതിയുടെ നേതൃത്വത്തിൽ അന്ന് അഞ്ചുള്ളയിൽ ടൂറിസം ടെസ്റ്റ് സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അഞ്ചുരുളി സൗന്ദര്യം ഉത്സവം എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇത് ഉദ്ഘാടനം ചെയ്യുവാനാണ് വിഎസ് അച്യുതാനന്ദൻ കാഞ്ചിയാർ കക്കാട്ടു കടയിൽ എത്തിയത്. പഞ്ചായത്ത് ഭരണസമിതി തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് ക്ഷണിച്ചതും.അന്ന് ശക്തമായ മഴ ഉൾപ്പെടെ പ്രതികൂല കാലാവസ്ഥ ഉണ്ടായെങ്കിലും ഇതിനെയെല്ലാം അവഗണിച്ചാണ് അച്യുതാനന്ദൻ കാഞ്ചിയാർ കക്കാട് കടയിൽ എത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അഞ്ചുരുളി ടണൽ ജംഗ്ഷനിലാണ് ഉദ്ഘാടനം ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എങ്കിലും അന്ന് ഇവിടെക്കുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ മണ്ണിടിഞ്ഞു കിടക്കുന്നതിനാൽ ഉദ്ഘാടനം കക്കാട്ടുകടയിലേക്ക് മാറ്റുകയായിരുന്നു. കക്കാട്ടുകടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ഉദ്ഘാടനത്തിന് ശേഷം അഞ്ചുരുളിലേക്ക് പോകുവാൻ അച്യുതാനന്ദൻ ശ്രമിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഈ വേദിയിൽ വച്ചാണ് അച്യുതാനന്ദൻ അഞ്ചുരുളിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടനത്തിന് ശേഷം അന്നത്തെ ജില്ലാ കളക്ടറെ അഞ്ചുരുളിയിൽ ബോട്ട് ഇറക്കുവാൻ ചുമതലപ്പെടുത്തിയാണ് മടങ്ങിയത്. തൊട്ടടുത്ത ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ ബോട്ട് നീറ്റ് ഇറക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അങ്ങനെ കാഞ്ചിയാറിന്റെ വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അച്യുതാനന്ദനെ ഓർത്തെടുക്കുകയാണ് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ആയിരുന്ന മാത്യു ജോർജ്.അന്ന് അഞ്ചുരുളി ഫെസ്റ്റ് വിജയകരമായി ഗ്രാമപഞ്ചായത്ത് പൂർത്തിയാക്കി.

 എന്നാൽ ബോട്ട് ജലാശയത്തിൽ ഇറക്കിയതുമായി ബന്ധപ്പെട്ട തടസവാദവുമായി വനം വകുപ്പ് രംഗത്ത് വന്നതോടെ ഈ ബോട്ട് കരയ്ക്ക് അടുപ്പിക്കേണ്ട സാഹചര്യം ഉണ്ടായി. പിന്നീട് വിവിധതരത്തിലുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും വിഷയത്തിൽ ഉണ്ടായെങ്കിലും ഇറക്കുവാൻ കഴിഞ്ഞിട്ടുമില്ല.

 ഈ ബോട്ട് അന്നത്തെ സ്മാരകമായി ഇപ്പോഴും അഞ്ചുരുളിയിൽഉണ്ട്.  കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും കാഞ്ചിയാറിന്റെ ടൂറിസം വികസനരംഗത്ത് വിഎസ് അച്യുതാനന്ദൻ വഹിച്ച പങ്ക് അദ്ദേഹത്തിൻറെ ഈ വിയോഗ വേളയിൽ അന്ന് ഇതിനെല്ലാം സാക്ഷ്യം വഹിച്ച ഓരോ ആളുകളുടെയും മനസ്സിൽ വീണ്ടും അലയടിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow