കട്ടപ്പനയാറിൽ മധ്യവയസ്കനെ കാണാതായി; കട്ടപ്പന 20 ഏക്കർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു
രാത്രി 11 മണിയോടെയാണ് കട്ടപ്പന 20 ഏക്കർ പോർസ്യുങ്കല പടിയിൽ നിന്ന് മധ്യവയസ്കൻ കട്ടപ്പന ആറ്റിലേക്ക് ചാടിയത്. 20 ഏക്കർ സ്വദേശി പുത്തൻപറമ്പിൽ മധുവാണ് ആറ്റിലേക്ക് ചാടിയത്. കട്ടപ്പന ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു. നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്

