കുമളി വൈ.എം സി എ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രാർത്ഥനാ വാരത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം വർഗീസ് നിർവഹിച്ചു.
കുമളി വൈ.എം സി എ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രാർത്ഥനാ വാരത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം വർഗീസ് നിർവഹിച്ചു.വൈ എം സി എ ഹാളിൽ നടന്ന പ്രാർത്ഥനാ വാരത്തിന്റെ ഒന്നാം ദിവസത്തിന്റെ ഉദ്ഘാടനത്തിൽ വൈസ് പ്രസിഡന്റ് കെ എം ജോസഫ് അധ്യക്ഷത വഹിച്ചു.
കുമളി സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി വികാരി വിജയ് മാമൻ മാത്യു വിഷയത്തെ ആസ്പദമാക്കി സന്ദേശം നൽകി. ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ വാരത്തിന്റെ സമാപനം 14 ആം തീയതി ശനിയാഴ്ച വൈ എം സി എ ഇടുക്കി സബ് റീജിയന്റെ സഹകരണത്തോടെ കുമളിയിൽ സമാപിക്കും.ഉദ്ഘാടന യോഗത്തിൽ വൈ എം സി എ പ്രസിഡണ്ട് ജോയ് മേയ്ക്കുന്നൽ,ജനറൽ സെക്രട്ടറി ജോഷി ജോസഫ്, ട്രഷറർ ചോയിസ് ചെറിയാൻ, ജനറൽ കൺവീനർ പി സി ജേക്കബ് , വൈസ് പ്രസിഡന്റ് മാമൻ ഈശോ, സെക്രട്ടറി സാബു മാത്യു എന്നിവർ പ്രസംഗിച്ചു.

