മലയാള ഐക്യവേദി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു
മലയാള ഐക്യവേദിയുടെയും വിദ്യാർത്ഥി മലയാളവേദിയുടെയും ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. പൊതുരംഗത്ത് മലയാളഭാഷയുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാള ഐക്യവേദിയുടെ ജില്ലാ സമ്മേളനത്തിൽ എഴുത്തുകാരൻ മോബിൻ മോഹൻ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് എസ്. പുഷ്പമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തൊടിയൂർ രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. പ്രദീപ് കുമാർ വി.ജെ., ഡോ. രജനി വി.എൻ., പ്രിൻസ് ഓവേലി തുടങ്ങിയവർ സംസാരിച്ചു.മലയാള ഐക്യവേദി ജില്ലാ ഭാരവാഹികളായി എസ്. പുഷ്പമ്മ (പ്രസിഡന്റ്), ഡോ. പ്രദീപ് കുമാർ വി.ജെ. (സെക്രട്ടറി), തോമസ് ജോസഫ്, പ്രിൻസ് ഓവേലി (വൈസ് പ്രസിഡന്റുമാർ), സീന എം.എ., രഞ്ജു എൻ.കെ. (ജോയിന്റ് സെക്രട്ടറിമാർ), ഡോ. രജനി വി.എൻ. (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
വിദ്യാർത്ഥി മലയാളവേദി ജില്ലാ ഭാരവാഹികളായി ഷൈജു ജോസഫ് (പ്രസിഡന്റ്), ശിവന്യ ബൈജു (വൈസ് പ്രസിഡന്റ്), അഞ്ജന ശിവൻ (സെക്രട്ടറി), കൃഷ്ണ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), സഞ്ജയ് കുമാർ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.



