കട്ടപ്പനയാറിൽ ചാടിയ ആൾക്കു വേണ്ടി രാത്രി മുഴുവൻ തിരച്ചിൽ;വെള്ളത്തിൽ മുങ്ങിയ ആൾ വീട്ടിൽ സുഖ നിദ്രയിൽ

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കട്ടപ്പന 20 ഏക്കർ പോർസ്യുങ്കല പടിയിൽ നിന്ന് മധ്യവയസ്കനെ കട്ടപ്പന ആറിൽ കാണാതായത്. 20 ഏക്കർ സ്വദേശി പുത്തൻപറമ്പിൽ മധു ആറ്റിലേക്ക് ചാടി എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.ആറിൽ വെട്ടി ഇട്ടിരുന്ന മരത്തിൽ പിടിച്ചു കിടക്കുന്നത് കണ്ട ഉടൻ ഇയാളുടെ മകനും നാട്ടുകാരും ചേർന്ന് ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു.
തുടർന്ന് കട്ടപ്പന ഫയർഫോഴ്സ് തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ ആയില്ല. നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മരത്തിൽ നിന്നും പിടിവിട്ടുപോയ മധു ഒഴുക്കിൽ പെടുകയും തുടർന്ന് നീന്തി കരക്ക് കയറുകയും ചെയ്തു, വെളുപ്പിനെ 5.30 യോട് കൂടി ഇയാൾ തിരികെ വീട്ടിൽ എത്തുകയും ചെയ്തു. ദേഹമാസകലം വലിയ രീതിയിൽ ഇയാൾക്ക് പരികേറ്റിട്ടുണ്ട്.