കട്ടപ്പന ടൗണിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് ആരോപിച്ച് ജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്ന വാഹനം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു

കട്ടപ്പന നഗരസഭയിൽ ജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് യൂസർ ഫീ ഏർപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നു.വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കിലോയ്ക്ക് 7 രൂപയ്ക്കാണ് ജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നത്.ഇത് വ്യാപാരികൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതി നൽകിയതിനെ തുടർന്ന് പലതവണ ചർച്ച നടത്തിയെങ്കിലും യാതൊരു പ്രയോജനവും ലഭിച്ചില്ലെന്നാണ് വ്യാപാര വ്യവസായി സമിതി പറയുന്നത്.
വാഹനം തടഞ്ഞതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി സ്ഥലത്തെത്തുകയും പ്രവർത്തകരുമായി ചർച്ച ചെയ്തതിനെത്തുടർന്ന് അടിയന്തരമായി ഇതിനൊരു തീരുമാനം ഉണ്ടാക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു.മാലിന്യം നീക്കുന്നതിന് സമയ ക്രമീകരണം ഏർപ്പെടുത്തി വ്യാപാരികളുടെ ബുദ്ധിമുട്ട് മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ ആവശ്യം.