കിര്‍ത്താഡ്സ് വിജിലന്‍സ് റിപ്പോര്‍ട്ട്; എ രാജ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതി വിഭാഗക്കാരന്‍; സത്യം തെളിഞ്ഞെന്ന് കോണ്‍ഗ്രസ്

Nov 8, 2026 - 20:07
 0
കിര്‍ത്താഡ്സ് വിജിലന്‍സ് റിപ്പോര്‍ട്ട്;  എ  രാജ ക്രിസ്തുമതത്തിലേക്ക്  പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതി വിഭാഗക്കാരന്‍;  സത്യം തെളിഞ്ഞെന്ന് കോണ്‍ഗ്രസ്
This is the title of the web page

ദേവികുളം മുന്‍ എംഎല്‍എ എ രാജ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതി വിഭാഗക്കാരനെന്ന് കിര്‍ത്താഡ്സ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദേവികുളം മുന്‍ എംഎല്‍എ എ രാജ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതി വിഭാഗക്കാരനാണെന്ന് കിര്‍ത്താഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്) വിജിലന്‍സിന്റെ കണ്ടെത്തല്‍. എ രാജ അവകാശപ്പെട്ട ജാതി, സമുദായ പദവി തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ഓഫീസര്‍ ഈ റിപ്പോര്‍ട്ട് സ്‌ക്രൂട്ടണി കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ദേവികുളം മണ്ഡലത്തില്‍ ഇതരവിഭാഗക്കാരനായ എ രാജ 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യാജരേഖകള്‍ ചമച്ച് മത്സരിച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. സുപ്രീംകോടതി വരെ പോയ നിയമപോരാട്ടത്തിന് ശേഷമാണ് അദ്ദേഹം കിര്‍ത്താഡ്സിനെ സമീപിച്ചത്. 2021-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എ രാജ 7848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡി കുമാറിനെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ഡി കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Slide 1
Slide 2
Slide 1
Slide 2

എ രാജ പട്ടികജാതി വിഭാഗക്കാരനല്ലെന്നും പരിവര്‍ത്തിത ക്രിസ്ത്യനാണെന്നും തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്ന് എ രാജ സുപ്രീംകോടതിയ സമീപിച്ചു. ഇവിടെ വിധി എ രാജയ്ക്ക് അനുകൂലമായിരുന്നു. ഇതോടെ നിയമസഭാംഗത്വം പുനഃസ്ഥാപിച്ചു. തുടര്‍ന്നാണ് കേരളത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ അധികാരമുള്ള കിര്‍ത്താഡ്സിനെ ഡി കുമാര്‍ സമീപിച്ചത്. 

വിദഗ്ധ സമിതി 'നരവംശ ശാസ്ത്രപരമായ' അന്വേഷണം നടത്തിയാണ് എ രാജ പരിവര്‍ത്തിത ക്രിസ്ത്യനാണെന്ന് കണ്ടെത്തിയത്. ഇനി സ്‌ക്രൂട്ടണി കമ്മിറ്റിയാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. ഇതോടെ എ രാജ അനധികൃതമായി കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. എ രാജ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow