കേരളോത്സവം 2026 ഈ മാസം 16,17,18 തീയതികളിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തും.ഇതിനായുള്ള സ്വാഗതസംഘരൂപീകരണയോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.

Nov 9, 2026 - 13:37
 0
കേരളോത്സവം 2026 ഈ മാസം 16,17,18 തീയതികളിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തും.ഇതിനായുള്ള സ്വാഗതസംഘരൂപീകരണയോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.
This is the title of the web page

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും സംസ്ഥാന തലങ്ങളിലും വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ച വരുകയാണ്.  കേരളോത്സവം 2026 എന്ന പരിപാടി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ 16, 17, 18 തീയതികളിലായി അതിവിപുലമായ ഒരുക്കങ്ങളുടെയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കായിക അത്ത്തലറ്റിക് മത്സരങ്ങൾ മുൻ എംഎൽഎ വാഴൂർ സോമൻ സ്മാരക സ്റ്റേഡിയത്തിൽ നടക്കും. ബാക്കിയുള്ള കലാ മത്സരങ്ങൾ വണ്ടിപ്പെരിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിലും അതോടൊപ്പം തന്നെ കമ്മ്യൂണിറ്റി ഹാളിലും നടക്കും. പതിനഞ്ചാം തീയതിയാണ് ഇതിനായുള്ള രജിസ്ട്രേഷൻ സമാപിക്കുന്നത്. തുടർന്ന് പതിനാറാം തീയതി ഉദ്ഘാടനം നടക്കും തുടർന്നുള്ള രണ്ട് ദിവസത്തെ കേരളോത്സവത്തിന് ശേഷം പതിനെട്ടാം തീയതി സമാപന സമ്മേളനവും സമ്മാനദാനവും നടക്കും ഇതിന്റെ ഭാഗമായി ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ അധ്യക്ഷയായിരുന്നു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്  ജിജോ മോൻ ടിടി സ്വാഗതം ആശംസിക്കുകയും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഹരിദാസ് സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 1
Slide 2

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി സുഭാഷ് മുഖ്യപ്രഭാഷണം നടത്തുകയും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു തുടർന്ന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള ആളുകൾ ഓൺലൈൻ മുഖാന്തമാണ് രജിസ്റ്റർ ചെയ്യേണ്ടത്.   

What's Your Reaction?

like

dislike

love

funny

angry

sad

wow