കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റായി മന്നം മെമ്മോറിയ ൽ ഹൈസ്കൂൾ നരിയംപാറ തെരഞ്ഞെടുക്കപ്പെട്ടു

കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റായി മന്നം മെമ്മോറിയ ൽ ഹൈസ്കൂൾ നരിയാമ്പാറ തെരഞ്ഞെടുക്കപ്പെട്ടു. 2024 - 25 വർഷത്തിൽ നരിയംപാറ യൂണിറ്റ് നടപ്പിലാക്കിയ "എന്റെ നാട് എത്ര സുന്ദരം" എന്ന വേറിട്ട പദ്ധതിക്കുള്ള അംഗീകാരമാണിത്.
ഈ പ്രോജക്റ്റിന്റെ ഭാഗമായി കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ മനോഹരമായ പൂന്തോട്ടം ഒരുക്കാൻ യൂണിറ്റ് നടത്തിയ സാമൂഹിക പ്രതിബദ്ധതയുടെ അംഗീകാരമാണ് ഈ അവാർഡ്. മാസംതോറും ഡിപ്പോയിൽ നടത്തിവന്ന തുടർ പ്രവർത്തനങ്ങൾ ആണ് യൂണിറ്റിനെ ഈ മികവിലെത്തിക്കാൻ സഹായിച്ചത്.